മൂവാറ്റുപുഴ: കിഴുമുറി പാടത്ത്കാവ് ഭഗവതി ക്ഷേത്രത്തിൽ ഭക്തജനങ്ങൾ പൊങ്കാല അർപ്പിച്ചു. തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ പുലിയന്നൂർ ശ്രീജിത്ത് നാരായണൻ നമ്പൂതിരി പണ്ടാര അടുപ്പിൽ ദീപം തെളിച്ചു, മേൽശാന്തി ടി.കെ.സന്തോഷ് കുമാർ, രക്ഷാധികാരി കെ.ദാസപ്പൻ നായർ, ക്ഷേത്രം പ്രസിഡന്റ് പി.എസ്. അനിൽകുമാർ, സെക്രട്ടറി എസ്. ഗോപിനാഥൻ നായർ, വൈസ് പ്രസിഡന്റ് ടി.പി.മോഹനൻ, ജോ. സെക്രട്ടറി അരുൺ പി.നായർ, ട്രഷറർ എം.കെ. സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.