അങ്കമാലി: കാപ്പ ഉത്തരവ് ലംഘനം നടത്തിയ കേസിൽ നിരന്തര കുറ്റവാളി മറ്റൂർ പിരാരൂർ പുത്തൻകുടി വീട്ടിൽ ശരത് ഗോപി (25) യെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയിരുന്നു. ഉത്തരവ് ലംഘിച്ച് അങ്കമാലിയിൽ പ്രവേശിച്ചതിനാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശേരി, കാലടി സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കയറൽ, ന്യായ വിരോധമായി സംഘം ചേരൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.