y

തൃപ്പൂണിത്തുറ: മലയാളത്തിന്റെ മഹാകഥാകാരി കെ.ബി. ശ്രീദേവിയുടെ നിര്യാണത്തിൽ തപസ്യ കലാസാഹിത്യവേദി അനുശോചിച്ചു. വി.എച്ച്.പി ഹാളിൽ എം.എൽ. രമേശ് ലക്ഷ്മണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എം.ആർ.എസ്. മേനോൻ കെ.ബി. ശ്രീദേവിയുടെ സാഹിത്യ സംഭാവനയെക്കുറിച്ച് സംസാരിച്ചു. സംസ്കാരത്തേയും ആചാരങ്ങളേയും കൈവിടാതെ സ്വസമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ തൂലിക പടവാളാക്കിയ സ്ത്രീ രത്നമായിരുന്നു കെ.ബി. ശ്രീദേവി എന്ന് അദ്ദേഹം അനുസ്മരിച്ചു. രാമഭദ്രൻ തമ്പുരാൻ, എൽ.ആർ. പോറ്റി, ഡി. ജയന്തൻ നമ്പൂതിരി, രാജരാജവർമ്മ, ജാതവേദൻ നമ്പൂതിരിപ്പാട്, സതീശ്ബാബു എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഷിബു തിലകൻ സ്വാഗതവും പി.കെ.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.