മൂവാറ്റുപുഴ: എസ്.എൻ.ഡി.പി ഹൈസ്കൂൾ വജ്രജൂബിലി ആഘോഷവും ഹയർ സെക്കൻഡറി സ്കൂൾ രജത ജൂബിലി ആഘോഷവും വാർഷികാഘോഷവും വിവിധ പരിപാടികളോടെ നടത്തി. ജൂബിലി ആഘോഷം അഡ്വ. ഡീൻ കുര്യാക്കോസ് എം.പിയും വാർഷികാഘോഷം ഡോ.മാത്യുകുഴൽനാടൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ പി.പി എൽദോസ് പുരസ്കാര വിതരണവും അജു ഫൗണ്ടേഷൻ എൻഡോമെന്റ് വിതരണവും നടത്തി. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ ജൂബിലി സന്ദേശം നൽകി. വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ. രാധാകൃഷ്ണൻ, എം.ആർ. ഷൈജ , രമ എസ്. നായർ, എന്നിവർക്ക് യാത്രഅയപ്പ് നൽകി. വാർഡ് കൗൺസിലർ ജിനു ആന്റണി, യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, പി.ടി.എ പ്രസിഡന്റ് ടി. സി. സന്തോഷ്, വൈസ് പ്രസിഡന്റ് നസീമ സുനിൽ, ടി. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.