മൂവാറ്റുപുഴ: അൽ അസ്ഹർ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ക്യാമ്പസ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. കോളേജ് ചെയർമാൻ കെ.എം.മൂസ, മാനേജിംഗ് ഡയറക്ടർ കെ.എം.മിജാസ്, ഡയറക്ടർ കെ.എം.റിജാസ് എന്നിവരുമായും വിവിധ സ്ഥാപനമേധാവികളുമായും അദ്ദേഹം ആശയവിനിമയം നടത്തി.