പളളുരുത്തി: കുമ്പളങ്ങി ശ്രീ ഭദ്രകാളി ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം ഇന്ന് നടക്കും. അജയൻ തന്ത്രികളുടെയും മുഖ്യ കർമ്മികത്വത്തിൽ മഹാഗണപതി ഹോമം,കലാശാഭിക്ഷേകം, തൃചന്ദന ചാർത്ത്, കാഴ്ചശ്രീബലി, പകൽപ്പൂരം, ഗുരുതി, ഗരുഡ വാഹന എഴുന്നള്ളിപ്പ് എന്നിവ നടന്നു. സ്വാമി വിശാലാനന്ദ പ്രഭാഷണം നടത്തി. ഇന്ന് പുലർച്ചെ 5.30 ന് മഹാഗണപതി ഹോമം. തുടർന്ന് പുഷ്പാലങ്കാരം തൃച്ചന്ദന ചാർത്ത് എന്നിവ നടക്കും. 7 ന് ദേവി മഹാത്മ്യം. 8 ന് കലശാഭിഷേകം.തുടർന്ന് കാഴ്ചശ്രീബലി. 11 ന് അന്നദാനം. വൈകിട്ട് 5 ന് പകൽ പ്പൂരം. തുടർന്ന് താലംവരവ്, താലപ്പൊലി എഴുന്നള്ളിപ്പ് എന്നിവ നടക്കും.