അങ്കമാലി: ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ ദേശീയ സമ്മേളനം ഫിസാറ്റിൽ ഇന്ന് നടക്കും. രാവിലെ പത്തിന് എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ കേരള സെക്ഷൻ ചെയർമാൻ ഡോ. കെ.വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് മുഖ്യ പ്രഭാഷണം നടത്തും.