 
കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പുകളും വിദേശ രാജ്യങ്ങളും പങ്കെടുക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ട്രാവൽമാർട്ട് (ഐ.ഐ.ടി.എം) കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു.
മേളയുടെ ഉദ്ഘാടനം ട്രാവൽ ഏജന്റ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ (ടി.എ.എ. ഐ.) ചെയർപേഴ്സൺ മറിയാമ്മ ജോസ്, ട്രാവൽ ഏജന്റ്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ (ടി.എ.എഫ്.ഐ) ചെയർമാൻ പൗലോസ് മാത്യു, ഐ.സി.പി.ബി കമ്മിറ്റി അംഗം യു.സി, റിയാസ്, എസ്.കെ.എ.എൽ കൊച്ചി പ്രസിഡന്റ് നിർമ്മല ലില്ലി, കേരള ട്രാവൽ മാർട്ട് സൊസൈറ്റി സി.ഇ.ഒ കെ രാജ്കുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. രാവിലെ 11 മുതൽ വൈകിട്ട് 6.30 വരെയാണ് സന്ദർശന സമയം. പ്രവേശനം സൗജന്യം. മേള നാളെ സമാപിക്കും.