
കുമ്പളങ്ങി: കുമ്പളങ്ങിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന കുളക്കടവ് രണ്ടുതെങ്ങുംതറ ആർ.പി. ശ്രീധരന്റെ മൃതദേഹം സംസ്‌കരിച്ചു. പഴങ്ങാട് കവലയിൽ ചേർന്ന അനുശോചനയോഗത്തിൽ എൻ.ടി. സുനിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ പി.എ. പീറ്റർ, കെ.കെ. സുരേഷ്ബാബു, ജയ്‌സൺ ടി. ജോസ്, വി.പി. സ്റ്റാലിൻ, പി.ടി. കുഞ്ഞപ്പൻ, ടി.ഡി. സജീവൻ, സി.സി. ചന്ദ്രൻ, പി.കെ. സുരേന്ദ്രൻ, എൻ.എൽ. ജെയിംസ്, എ.ഡി. അജയൻ തുടങ്ങിയവർ സംസാരിച്ചു.