പെരുമ്പാവൂർ: ഹരിയാനയിൽ നടന്ന ദേശീയ പൊലീസ് മീറ്റിൽ പഞ്ചഗുസ്തിയിൽ വെങ്കല മെഡൽ നേടിയ കോടനാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ കെ.എസ്. വൈശാഖിന് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ അഭിനന്ദനം.
ജില്ലാ പോലീസ് ആസ്ഥാനത്താണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. അറുപത് കിലോ കാറ്റഗറിയിലാണ് ഹരിയാന, പഞ്ചാബ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ പഞ്ചഗുസ്തി മത്സരാർത്ഥികളോട് പൊരുതി വൈശാഖ് മെഡൽ സ്വന്തമാക്കിയത്. കഴിഞ്ഞ 14 ന് എറണാകുളത്ത് നടന്ന മുപ്പത്തിയഞ്ച് വയസിന് മുകളിലുള്ളവരുടെ (60 കിലോഗ്രാം വിഭാഗം) പഞ്ചഗുസ്തിയിൽ വെള്ളിമെഡലും വൈശാഖ് കരസ്ഥമാക്കിയിരുന്നു.