പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്തിന്റെ 2024 - 25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സനിത റഹീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എം.അബ്ദുൽ അസീസ് കരട് പദ്ധതി അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ്, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ വിനിത ഷിജു, നുസ്രത്ത് ഹാരിസ്,​ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.