കൊച്ചി: നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന നേതൃയോഗം നാളെ (ഞായർ) ഉച്ചയ്ക്ക് രണ്ടിന് എറണാകുളം വൈ.എം.സി.എ ഹാളിൽ ചെയർമാൻ കുരുവിള മാത്യൂസിന്റെ അദ്ധ്യക്ഷതയിൽ ചേരുമെന്ന് ജനറൽ സെക്രട്ടറി എം.എൻ. ഗിരി അറിയിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ, എൻ.ഡി.എ പദയാത്ര വിജയിപ്പിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.