
കൊച്ചി: സർക്കാരിന്റെ കാരുണ്യ ഫാർമസി സ്കീമിൽ മരുന്നുകൾ വിതരണംചെയ്ത ഇനത്തിൽ കുടിശികയായ 9.5കോടിരൂപയോളം അനുവദിക്കാൻ സംസ്ഥാന മെഡിക്കൽ സർവീസസ് കോർപ്പറേഷനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് സൺ ഫാർമ ഹൈക്കോടതിയെ സമീപിച്ചു. കോടതി സർക്കാരിനോട് വിശദീകരണം തേടി.ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് 24ന് വീണ്ടും പരിഗണിക്കും.
അഞ്ചുവർഷമായി മരുന്ന് വിതരണം ചെയ്യുന്നുണ്ട്. പണം സർക്കാർ മറ്റാവശ്യങ്ങൾക്ക് വകമാറ്റിയതാകാം കുടിശികയ്ക്ക് കാരണമായതെന്ന് ഹർജിയിൽ ആരോപിക്കുന്നു.