
കൊച്ചി: കോർപ്പറേഷൻ 'ഹാപ്പിനെസ് കൊച്ചി കെയറിംഗ് ഫോർ ദി വെൽനെസ് ഒഫ് ഓൾ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്കായി 'ഒരുങ്ങാം പരീക്ഷക്ക് സമ്മർദ്ദം ഇല്ലാതെ' പരിശീലന പരിപാടി ഇന്നലെ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. സ്‌കൂൾ കൗൺസിലിംഗ് മേഖലയിലെ വിദഗ്ദ്ധനും കേരള യൂണിവേഴ്‌സിറ്റി ഒഫ് ഹെൽത്ത് സയൻസിലെ സോഷ്യോളജി, സൈക്കോളജി വിഷയങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസറുമായ അഭിലാഷ് ജോസഫ് ക്ലാസ് നയിച്ചു. വ്യക്തിത്വ വികസനം, പരീക്ഷ തയ്യാറെടുക്കൽ എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം. കോർപ്പറേഷനിലെ എല്ലാ വാർഡുകളിലും പരിപാടി സംഘടിപ്പിക്കും