പെരുമ്പാവൂർ: പരിസ്ഥിതി പഠനത്തിന്റെ ഭാഗമായി മുടിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഇരിങ്ങോൾ കാവ്, നാഗഞ്ചേരി മന എന്നിവിടങ്ങൾ സന്ദർശിച്ചു. നഗരസഭാ മുൻ കൗൺസിലർ സദാനന്ദൻ കാവുകളെ കുറിച്ച് വിദ്യാർത്ഥികൾക്ക് വിവരിച്ചു കൊടുത്തു.

പി.ടി.എ പ്രസിഡന്റ് കെ.എ.നൗഷാദ്, എസ്.എം.സി ചെയർമാൻ നിഷാദ് അലിയാർ, ഹെഡ്മാസ്റ്റർ വി.പി.റഷീദ് , പി.ടി.എ വൈസ് പ്രസിഡന്റ് ഷൈജി അൻസാർ, അദ്ധ്യാപകരായ കെ.എ. റഹ്മത്ത്, ജിസ്മി അബ്ദുൽ ഖാദർ, പി.എ. സെറീന, എം.എസ്. ഫസീന, പി.എ. ഷീബ, കെ.എ. നാസിം, എ. ഷബി, കെ.എ. നാസിം, എം.എസ്. ഫർസാന എന്നിവർ നേതൃത്വം നൽകി.