നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തും മഹിള കിസാൻ സ്വശാക്തീകരൺ പരിയോജനയും ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ജൈവ പച്ചക്കറി കൃഷി വ്യാപനത്തിന്റെ ബ്ലോക്കുതല ഉദ്ഘാടനം പാറക്കടവ് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് താരസജീവ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരംസമിതി അദ്ധ്യക്ഷരായ സി.എം. വർഗീസ്, ഷെബീർ അലി, മെമ്പർമാരായ ദിലീപ് കപ്രശേരി, വി.ടി. സലീഷ്, അമ്പിളി ഗോപി, സിനി ജോണി, അമ്പിളി അശോകൻ, ഹെഡ്മിസ്ട്രസ് ജയശ്രീ എന്നിവർ സംസാരിച്ചു.