തിരുവാണിയൂർ: എസ്.എൻ.ഡി.പി യോഗം തിരുവാണിയൂർ ശാഖയിലെ കുഴിയറ സഹോദരൻ അയ്യപ്പൻ മെമ്മോറിയൽ കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാളെ കുടുംബസംഗമം നടത്തും. വൈകിട്ട് 3ന് മധു മക്കലപ്പാട്ടിന്റെ വസതിയിൽ നടക്കുന്ന യോഗത്തിൽ പ്രസിഡന്റ് കെ.എൻ. മോഹനൻ, സെക്രട്ടറി ടി.ആർ. മനോഹരൻ, കെ.പി. നാരായണൻകുട്ടി, പി.എൻ. സുരേന്ദ്രൻ എന്നിവർ സംസാരിക്കും. കടുത്തുരുത്തി മേമ്മുറി ജയൻ പ്രസാദ് മുഖ്യപ്രഭാഷണം നടത്തും.