
കൊച്ചി: ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് പ്രസിദ്ധീകരിച്ച 'ഉമ്മൻ ചാണ്ടി: ഒരു നിഷ്‌കാമ കർമ്മയോഗി' എന്ന പുസ്തകം ശശി തരൂർ എം.പി പ്രകാശനം ചെയ്തു. ആദ്യപ്രതി അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ, ഡോ. മരിയ ഉമ്മൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പ്രമുഖർ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന പുസ്തകം എഡിറ്റ് ചെയ്തത് ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഡ്വ.പി.എസ്.ശ്രീകുമാറാണ് .എ.ഐ.പി.സി സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.എസ് ലാൽ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം.പി, ഫസൽ റഹ്മാൻ, പി.എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു.