പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ മേലദ്ധ്യക്ഷൻ ഇഗ്‌നാത്തിയോസ് അഫ്രം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ മലങ്കര സന്ദർശനം 25 ന് തുടങ്ങും. ബംഗളൂരു, മൈസൂർ, വയനാട്, കോഴിക്കോട്, തൃശൂർ ഭദ്റാസനങ്ങളിലെ സന്ദർശനശേഷം ഫെബ്രുവരി 3ന് പുത്തൻകുരിശിലെത്തും. 4 ന് വൈകിട്ട് 4ന് സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്കൽ സെന്റർ മൈതാനിയിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ പൗരോഹിത്യ സുവർണജൂബിലി സമാപനസമ്മേളനത്തിലും പാത്രിയർക്കാ ദിനാഘോഷത്തിലും പങ്കെടുക്കും. സ്വാഗതസംഘം ഓഫീസ് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സഭ ട്രസ്​റ്റി തമ്പു ജോർജ് തുകലൻ, സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ പങ്കെടുത്തു.