
കൊച്ചി: കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (കെ-റെറ) 50 പാർപ്പിട പദ്ധതികൾക്ക് അനുമതി ലഭിക്കുന്ന ആദ്യ ബിൽഡറെന്ന ബഹുമതി അസറ്റ് ഹോംസിന് ലഭിച്ചു. അസറ്റ് ഹോംസിന്റെ 50ാമത് പദ്ധതിയായ കാക്കാനാട് അസറ്റ് എ വൺ ബ്രിഡ്ജ്ടൗണിന്റെ അനുമതിപത്രം കെ-റെറാ ചെയർമാൻ പി.എച്ച് കുര്യനിൽ നിന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ വി. സുനിൽ കുമാർ ഏറ്റുവാങ്ങി.
റിയൽ എസ്റ്റേറ്റ് രംഗത്ത് സുതാര്യതയും സമയബന്ധിത നിർമാണവും ഉറപ്പുവരുത്തുന്നതിൽ റെറയ്ക്ക് വലിയ സംഭാവനകൾ നൽകാനായെന്ന് പി.എച്ച് കുര്യൻ പറഞ്ഞു. മികച്ച ഗുണനിലവാരം നിലനിർത്തുന്നതും സമയബന്ധിതമായ പദ്ധതി പൂർത്തീകരണവുമാണ് ഗുണമായതെന്ന് അസറ്റ് ഹോംസ് വി. സുനിൽ കുമാർ വി. പറഞ്ഞു.