ആലുവ: കീഴ്മാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ടി.എച്ച്. മുസ്തഫ അനുസ്മരണ സമ്മേളനം ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പി.എ. മുജീബ്, ലത്തീഫ് പുഴിത്തറ, കെ.എ. രമേശ്, ആന്റണി മാഞ്ഞൂരാൻ, പി.എ. മെഹബൂബ്, പ്രിൻസ് വെള്ളറക്കൽ, സതീശൻ കുഴിക്കാട്ടുമാലി, വർഗീസ് വെളങ്ങാടൻ, ജോർജ് വക്കൻതറമേൽ, അബ്ദുൾ റഹ്മാൻ, അച്ചാമ്മ സ്റ്റീഫൻ, വിനോദ് ജോസ് എന്നിവർ സംസാരിച്ചു.