swetha

കൊച്ചി: സെന്റ് തെരേസാസ് കോളേജിൽ നടന്ന ശ്വേതാ മോഹനോടൊപ്പം പാടാമെന്ന സംഗീത ഉത്സവത്തിൽ വിവിധ സ്‌കൂൾ, കോളേജ് വിദ്യാർത്ഥിനികൾ പങ്കെടുത്തു. ശ്വേതാ മോഹനും പിതാവ് ഡോ. കൃഷ്ണമോഹനും പാട്ടുകൾ പാടി.

കുട്ടികളിലെ സംഗീത വാസന പ്രോത്സാഹിപ്പിക്കാൻ മിത്ര ഈക്വൽ ഓപ്പർച്യൂണിറ്റി ട്രസ്റ്റും എസ്.എ ഗ്രൂപ്പും ചേർന്ന് യുവമിത്രയുടെ ബാനറിലാണ് പരിപാടി സംഘടിപ്പിച്ചത്. കോർപ്പറേഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ അദ്ധ്യക്ഷത വഹിച്ചു. ബ്രിഗേഡിയർ ബി.യു കുമാർ, കോളേജ് മാനേജർ സിസ്റ്റർ വിനീത, ലോപമുദ്ര എന്നിവർ സംസാരിച്ചു. ആദ്യമായാണ് കുട്ടികളോടൊപ്പം പാടാൻ അവസരം ലഭിച്ചതെന്ന് ശ്വേത പറഞ്ഞു.