y

തൃപ്പൂണിത്തുറ: കഥകളിയെ ജീവതപസ്യയായി നെഞ്ചോടു ചേർത്ത ആർ.എൽ.വി. ദാമോദരപ്പിഷാരടി കേരള കലാമണ്ഡലം കഥകളി പുരസ്കാരം നേടി. കഥകളിയിലെ പച്ച, കുത്തി, കരി, വെള്ളത്താടി, ചുവന്നതാടി തുടങ്ങിയ വേഷങ്ങൾ ഏറെ നിപുണതയോടെ സ്വദേശത്തും, വിദേശത്തുമായി ഒട്ടേറെ വേദികളിൽ അവതരിപ്പിച്ച പിഷാരടി ഏറെ പ്രശംസകള്‍ ഏറ്റു വാങ്ങിയിട്ടുണ്ട്. ദാമോദരപ്പിഷാരടിയെ ബി.ജെ.പി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി ആദരിച്ചു. പാർലമെന്ററി പാർട്ടി നേതാവ് പി.കെ. പീതാംബരൻ, വാർഡ് കൗൺസിലർ രാധിക വർമ, തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ്‌ വി. അജിത്കുമാർ, ജനറൽ സെക്രട്ടറി സമീർ ശ്രീകുമാർ, ഡേയ്സൺ, വിബിൻ എന്നിവർ പങ്കെടുത്തു.