കൂത്താട്ടുകുളം: പാലക്കുഴ അമ്പലംകുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മകരപ്പൂയ മഹോത്സവം ആരംഭിച്ചു. ഇന്നലെ രാവിലെ 10ന് കൊടിക്കൂറ ഘോഷയാത്ര നടന്നു. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് ഏഴിനും എട്ടിനും മദ്ധ്യേ നടന്ന കൊടിയേറ്റിന് പ്രമോദ് തന്ത്രി, ലൈജു ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു. തുടർന്ന് പ്രമോദ് തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തി.