മട്ടാഞ്ചേരി: മട്ടാഞ്ചേരി വില്ലേജ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ജനങ്ങൾക്ക് വിനയാകുന്നു. വില്ലേജ് ഓഫീസർ അടക്കം അഞ്ച് ജീവനക്കാരാണ് ഇവിടെയുണ്ടായിരുന്നത്. ഇതിൽ ഒരു സ്പെഷ്യൽ വില്ലേജ് ഓഫീസറെ ഏതാനും ആഴ്ചകൾക്ക് മുമ്പ് സ്ഥലം മാറ്റിയിരുന്നു.

വില്ലേജ് ഓഫീസറെ കൂടാതെ ഒരു സ്പെഷ്യൽ വില്ലേജ് ഓഫീസറും രണ്ട് ഫീൽഡ് അസിസ്റ്റന്റുമാരുമായിരുന്നു. ഇതിൽ ഒരു ഫീൽഡ് അസിസ്റ്റന്റിനെ കഴിഞ്ഞ ദിവസം രാമേശ്വരം വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറ്റി. അവിടെ ജോലിഭാരം കൂടുതലാണെന്നതിനാലാണ് സ്ഥലം മാറ്റിയതെന്നാണ് പറയുന്നത്. അതോടെ മട്ടാഞ്ചേരി വില്ലേജ് ഓഫീസിലെ ജീവനക്കാരുടെ എണ്ണം മൂന്നായി ചുരുങ്ങി. സ്ഥലം മാറ്റം ലഭിച്ച വില്ലേജ് ഓഫീസർ ഏത് സമയത്തും പോകാം. പൊസഷൻ,ലൊക്കേഷൻ സർട്ടിഫിക്കറ്റ്, വരുമാനം, ഭൂമി സംബന്ധിച്ച മറ്റു കാര്യങ്ങൾക്കും സ്ഥലത്ത് ചെന്ന് പരിശോധന ആവശ്യമാണ്. ഉച്ചക്ക് ശേഷം രണ്ട് ജീവനക്കാർ ഇതിനായി പോയാൽ വില്ലേജ് ഓഫീസർ മാത്രമാണ് ഓഫീസിലുണ്ടാകുക.