ആലുവ: സംസ്ഥാനത്തെ വിശ്വാസികളുടെ വികാരം മാനിച്ച് അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന 22ന് സംസ്ഥാന സർക്കാരും അവധി നൽകണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ സംസ്ഥാന വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചീഫ് സെക്രട്ടറിക്ക് കത്തും നൽകിയതായും അദ്ദേഹം അറിയിച്ചു.