വൈപ്പിൻ: എളങ്കുന്നപ്പുഴ ഗവ. ന്യൂ എൽ.പി സ്‌കൂളിന് ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ മന്ദിരം നാടിനു സമർപ്പിച്ചു. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. എം. എൽ.എയുടെ ആസ്തിവികസന ഫണ്ടിലെ 90 ലക്ഷം രൂപയും പ്രത്യേക വികസന നിധിയിലെ പത്തുലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.

ഉദ്ഘാടന സമ്മേളനത്തിൽ എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അദ്ധ്യക്ഷയായി. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ മുഖ്യാതിഥിയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എച്ച്. നൗഷാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. സിനോജ്കുമാർ, ബ്ലോക്ക് അംഗങ്ങളായ ശ്യാമള ഷിബു, ജോസി വൈപ്പിൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തെരേസ വോൾഗ, റസിയ ജമാൽ, മേരി പീറ്റർ, ബിന്ദു വേണു, കേരള മാരിടൈം ബോർഡ് അംഗം അഡ്വ. സുനിൽ ഹരീന്ദ്രൻ, എ.ഇ.ഒ എം.കെ. ഷൈനാമോൾ, പ്രിൻസിപ്പൽ ഇൻചാർജ് ഷനോജ്കുമാർ, ഹെഡ്മിസ്ട്രസ് എൻ.കെ. സീന, പി.ടി.എ പ്രസിഡന്റ് മുരളി മോഹൻ എന്നിവർ സംസാരിച്ചു.