ആലുവ: ആലുവ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന സമഗ്രവിദ്യാഭ്യാസ വികസന പദ്ധതി 'അലൈവ്'ന്റെ ഭാഗമായി രക്ഷിതാക്കൾക്കായി കരിയർ ഗൈഡൻസ് ക്ളാസ് സംഘടിപ്പിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അലൈവ് പ്രൊജക്ട് കോ ഓർഡിനേറ്റർ കെ.വി. ഷാർജറ്റ് അദ്ധ്യക്ഷത വഹിച്ചു. കരിയർ എക്‌സ്‌പെർട്ടും സഫയർ ഫ്യൂച്ചർ അക്കാഡമി സി.ഇ.യുമായ

ടി. സുരേഷ്‌കുമാർ ക്ലാസെടുത്തു. ആലുവ ബോയ്‌സ് സ്‌കൂൾ കരിയർ ഗൈഡൻസ് കോ ഓർഡിനേറ്റർ

ദീപ, യുവ സോഷ്യൽ എൻജിനയറിംഗ് ഗ്രൂപ്പായ വൈബ്രന്റ് കമ്മ്യൂണിറ്റി ആക്ഷൻ നെറ്റ്‌വർക്ക് സി.ഇ.ഒ വി.എ. സുഹൈൽ എന്നിവർ സംസാരിച്ചു.