നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്ത് രണ്ടാം വാർഡ് കുളവൻകുന്നിലെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കായി പുതിയ മോട്ടോർ വാങ്ങുന്നതിന് 20.45 ലക്ഷം അനുവദിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. വേനൽക്കാലത്ത് കാർഷിക ആവശ്യത്തിനും കുടിവെള്ളത്തിനും രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ മോട്ടോർ സ്ഥാപിക്കുന്നതെന്ന് എം.എൽ.എ അറിയിച്ചു.