 
വൈപ്പിൻ: വീട് പണി പൂർത്തിയാകാത്ത വൃദ്ധ ദമ്പതികളായ നായരമ്പലം മഠത്തിപറമ്പിൽ ആന്റണി, ഭാര്യ മെറ്റി എന്നിവർക്ക് സഹായവുമായി കോൺഗ്രസ് പ്രവർത്തകർ. നായരമ്പലം പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന ഇവരുടെ വീടിന്റെ വാർക്കൽ ഉൾപ്പടെ കഴിഞ്ഞെങ്കിലുംമറ്റു പണികൾ പൂർത്തിയാകാത്തത് കൊണ്ട് താമസിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു. രോഗാവസ്ഥയിലുളള ഏകമകന് പണിക്കൊന്നും പോവാൻ സാധിക്കാത്ത അവസ്ഥയാണ്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗീസ് വിഷയത്തിൽ ഇടപ്പെട്ടു. അദ്ദേഹത്തിന്റെ നിർദ്ദേശത്താൽ ഞാറയ്ക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ് ടിറ്റോ ആന്റണിയുടെ നേതൃത്വത്തിൽ സപോൺസർഷിപ്പിലൂടെ മാർബിൾ, ടൈൽ ഉൾപ്പെടെ കൊണ്ട് വന്ന് പണി പുനരാരംഭിക്കുകയും ചെയ്തു. നിർമാണം രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് നേതാക്കന്മാർ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കെ. എസ്.ശ്രീയേഷ് , സിംസൺ നെടുങ്ങാട് എന്നിവരുടെ നേതൃത്വത്തിൽ ആണ് നിർമ്മാണം നടക്കുന്നത്.