പിറവം:" ആട്ടം' സിനിമയിലെ മുഴുനീള കഥാപാത്രത്തിലൂടെ പ്രേക്ഷക മനസുകളിൽ ഇടംനേടിയ സി.കെ. സന്തോഷിന് ജന്മനാടായ എരപ്പാംകുഴിയുടെ ആദരം.

അനുമോദന യോഗം മുളക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. മഹേഷ് തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ഇലഞ്ഞി പഞ്ചായത്ത്‌ അംഗം ജിനി ജിജോയ് അദ്ധ്യക്ഷത വഹിച്ചു. സന്തോഷിനുള്ള നാടിന്റെ ഉപഹാരം മുളക്കുളം സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. സക്കറിയ വർഗീസ് സമ്മാനിച്ചു. സിജുമോൻ പുല്ലമ്പ്ര പൊന്നാട അണിയിച്ചു. പിറവം നഗരസഭാ കൗൺസിലർ തോമസ് മല്ലിപ്പുറം, ടി.സി. രമണൻ, എൻ.ആർ. മോഹൻകുമാർ, എം.കെ. തങ്കച്ചൻ, ബാബു പീറ്റർ, ടി.കെ. സദനൻ, ഷാജി ജോർജ്, പി.കെ. രമണൻ,

ജോർജ് സക്കറിയ തോട്ടുപുറം, സി.എൻ. മുകുന്ദൻ എന്നിവർ സംസാരിച്ചു.