
ചോറ്റാനിക്കര: മുളന്തുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 138-ാമത് വാർഷികം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ ഉദ്ഘാടനം ചെയ്തു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് . കെ. എ. അജിത്തിനെ ആദരിച്ചു. സംസ്ഥാന ജില്ലാ സ്പോർട്സ് കലോത്സവ, പ്രവൃത്തി പരിചയ മേളകളിൽ സമ്മാനം നേടിയവർക്ക് മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി അവാർഡുകൾ നൽകി. പിന്നണി ഗായകൻ കലാഭവൻ സാബു വിശിഷ്ടാതിഥിയായിരുന്നു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബിനി ഷാജി, പ്രിൻസിപ്പൽ ഉല്ലാസ് ജി., പി.ടി.എ പ്രസിഡന്റ് സജീവ് കെ. എസ്., ഹെഡ്മിസ്ട്രെസ് മിനി പി. ജേക്കബ്, ബാബു കാലപ്പിള്ളി, എം. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.