നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് കേസുകളിലായി 1.7 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി.

ദോഹയിൽ നിന്നും കൊച്ചിയിലേക്ക് വന്ന ദമ്പതികളിൽ നിന്നും 51.83 ലക്ഷം രൂപ വരുന്ന 929.29 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇതിൽ 289 ഗ്രാം സ്വർണം ഭാര്യയാണ് ഒളിപ്പിച്ചിരുന്നത്. ഫാൻസി വള, ഹെയർ ക്ളിപ്പിംഗ് എന്നിവയ്ക്കകത്താണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഷാർജയിൽ നിന്നും കൊച്ചിയിലേക്ക് വന്ന കോഴിക്കോട് സ്വദേശി റിയാസിൽ നിന്നും 55.45 ലക്ഷം രൂപ വിലവരുന്ന 1169 ഗ്രാം സ്വർണമാണ് പിടികൂടിയത്. നാല് ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.