കൊച്ചി: നവകേരള സദസിനു വേദിയായ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഗ്രൗണ്ടിൽ ട്വന്റി 20 പാർട്ടി നാളെ നടത്തുന്ന പൊതുസമ്മേളനം തടയരുതെന്നു ഹൈക്കോടതി നിർദ്ദേശം. ട്വന്റി 20 നൽകിയ ഹർജിയിലാണു ജസ്റ്റിസ് രാജ വിജയരാഘവന്റെ നടപടി. അനുമതികൾ എല്ലാമുണ്ടായിട്ടും ഗ്രൗണ്ടിന്റെ ഒരു ഭാഗം റവന്യു പുറമ്പോക്കാണെന്നു സംശയം പറഞ്ഞാണ് റൂറൽ എസ്. പിയുടെ നിർദ്ദേശപ്രകാരം സമ്മേളനം തടയാൻ ശ്രമിക്കുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത യോഗം ഈയിടെ ഇവിടെയാണ് നടത്തിയതെന്നത് ശ്രദ്ധിക്കാതെ പോകരുതെന്നു കോടതി പറഞ്ഞു.