കാക്കനാട്: നിയമനം നടത്താത്തതിൽ പ്രതിഷേധിച്ച് സി.പി.ഒ ഉദ്യോഗാർത്ഥികൾ കളക്ടറേറ്റ് പടിക്കൽ രാവിലെ 10 മുതൽ 7 വരെ ഏകദിന ഉപവാസ സമരം നടത്തി.
സോഷ്യലിസ്റ്റ് പാർട്ടി ദേശീയ പ്രസിഡന്റ് അഡ്വ. തമ്പാൻ തോമസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നൂറോളം ഉദ്യോഗാർഥികൾ സമരത്തിൽ പങ്കെടുത്തു.