lions

കൊച്ചി: ലയൺസ് മൾട്ടിപ്പിൾ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 15 വയസിൽ താഴെയുള്ള കുട്ടികൾക്കായി അഖില കേരളാ ചെസ്സ് മത്സരം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിൽ ചെയർപേഴ്‌സൺ സുഷമാ നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ആർ.ഒ ഡോ. സുചിത്രാ സുധീർ, സെക്രട്ടറി ഡോ. സുധീർ, ഡിസ്ട്രിക്ട് ഗവർണർമാരായ ഡോ. ബി. അജയകുമാർ, ഡോ. ബിനോ ഐ. കോശി, ഡോ. ബീനാ രവികുമാർ, ടോണി എണോക്കാരൻ, ടി.കെ. രജീഷ്, മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ ശിവാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു. ലയൺസ് ക്ലബ്ബ്‌സ് ഇന്റർ നാഷണൽ ഡയറക്ടർ വി.പി നന്ദകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു