
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയിയെ സ്ഥലം മാറ്റി. പട്ടാമ്പി ശ്രീനീലകണ്ഠ സർക്കാർ സംസ്‌കൃത കോളേജിലേക്കാണ് സ്ഥലം മാറ്റിയത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റമെന്നാണ് ഉത്തരവിൽ പറയുന്നത്. മഹാരാജാസ് കോളേജിൽ മൂന്നാം വർഷ വിദ്യാർത്ഥിക്ക് കുത്തേൽക്കുകയും സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ക്യാമ്പസ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചിടുകയും ചെയ്തതിന് പിന്നാലെയാണ് പ്രിൻസിപ്പലിന് സ്ഥലംമാറ്റം. മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട കേസിൽ വി.എസ്. ജോയ് രണ്ടാം പ്രതിയാണ്.