cdsl

കൊച്ചി: സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് (ഇന്ത്യ) ലിമിറ്റഡ് (സി.ഡി.എസ്. എൽ) മൂലധന വിപണിയിൽ നിക്ഷേപകരുടെ പ്രവർത്തനങ്ങൾ എളുപ്പമാക്കാൻ സഹായിക്കുന്ന വിവിധ ഭാഷകളിലുള്ള അവബോധ നീക്കങ്ങൾക്ക് തുടക്കം കുറിച്ചു. സിഡിഎസ്എൽ രജത ജൂബിലി ചടങ്ങിൽ വെച്ച് സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് ഉദ്ഘാടനം ചെയ്തു.

എല്ലാവരേയും സാമ്പത്തിക സേവനങ്ങളിൽ ഉൾപ്പെടുത്താനുള്ള സി.ഡി.എസ്. എല്ലിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണിതെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ നേഹൽ വോറ പറഞ്ഞു.