icici

കൊച്ചി: ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷ്വറൻസ് ബെനഫിറ്റ് എൻഹാൻസറോടുകൂടിയ ഗ്യാരന്റീഡ് പെൻഷൻ പ്ലാൻ ഫ്‌ളെക്‌സി പുറത്തിറക്കി. ഉപയോക്താക്കൾക്ക് പ്രീമിയം വാങ്ങിയ അന്ന് മുതൽ എപ്പോൾ വേണമെങ്കിലും അടച്ച പ്രീമിയം 100 ശതമാനം തിരികെ ലഭിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്ന, ഇൻഷ്വറൻസ് മേഖലയിലെ ആദ്യത്തെ വാർഷിക പദ്ധതിയാണിത്.

വിരമിക്കൽ ആസൂത്രണത്തിന് തയ്യാറെടുക്കുന്ന ഉപയോക്താക്കൾക്ക് ഉണ്ടായേക്കാവുന്ന എല്ലാ ആശങ്കകളും പരിഹരിക്കുന്ന സൗകര്യങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പോളിസി ഉടമകൾക്ക് ജീവിച്ചിരിക്കുന്നിടത്തോളം കാലം വരുമാനം ലഭ്യമാകുന്ന സിംഗിൾ ലൈഫ് ഓപ്ഷനോ മരണശേഷം ജീവിത പങ്കാളിക്ക്, കുട്ടികൾക്ക്, മാതാപിതാക്കൾക്ക് അല്ലെങ്കിൽ സഹോദരങ്ങൾക്ക് വരുമാനം ലഭ്യമാകുന്ന ജോയിന്റ് ലൈഫ് ഓപ്ഷനോ തെരഞ്ഞെടുക്കാൻ അവസരമുണ്ട്.