അങ്കമാലി: സി.ഐ ടി.യു ദേശീയ പ്രസിഡന്റും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട് ഒഫ് ഇന്ത്യയുടെ സ്ഥാപക പ്രസിഡന്റും ആയിരുന്ന ഇ. ബാലാനന്ദനെ ഇലക്ട്രിസിറ്റി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അങ്കമാലി ഡിവിഷൻ കമ്മിറ്റി അനുസ്മരിച്ചു. വിവിധ ഓഫീസുകളിൽ നടന്ന അനുസ്മരണത്തിൽ ഡിവിഷൻ സെക്രട്ടറി ലെബിൻ ജേക്കബ്, സംസ്ഥാന കമ്മിറ്റി അംഗം ടി.യു. ജിനോ, ട്രഷറർ പി.ജി. മഞ്ജുള, എ.കെ. അനിൽ, തുളസി കൊല്ലം, കെ.എസ്.ഷാജി എന്നിവർ സംസാരിച്ചു.