അങ്കമാലി: കേരള ഇന്നർ വെയർ ഡീലേഴ്സ് അസോസിയേഷനും വിമെൻ സെൽ അസോസിയേഷൻ മോർണിംഗ് സ്റ്റാർ കോളേജും സംയുക്തമായി ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ഷെമി ജോർജ് അദ്ധ്യക്ഷത വഹിച്ചു.

കേരള ഇന്നർവെയർ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് മനോജ് ആദിത്യ, സാജു കുറുമശേരി, കെ.കെ. സലി, എസ്.സജിത സുശീലൻ, ഡോ. ടി.ആർ. പ്രിയങ്ക, കിഡ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഫ്ളവറി ജിമ്മി, ഡോ.ലിസ് മിത ഗോഡ്വിൻ എന്നിവർ സംസാരിച്ചു. എറണാകുളം ലേക്‌ഷോർ ഹോസ്പിറ്റലിലെ ഡോ. ചിത്രധാര ക്ലാസിന് നേതൃത്വം നൽകി.