
കൊച്ചി: പ്രതിപക്ഷത്തെ പുറത്താക്കി ജനാധിപത്യ നടപടിക്രമങ്ങൾ പാലിക്കാതെ പാർലമെന്റിൽ പാസാക്കിയ പുതിയ ക്രിമിനൽ നിയമസംഹിത ആശങ്ക ഉയർത്തുന്നതായി മന്ത്രി പി.രാജീവ്. പുതിയ ക്രിമിനൽ നിയമസംഹിത ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് അസോസിയേഷൻ റിന്യൂവൽ സെന്ററിൽ സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊളോണിയൽ നിയമങ്ങളിൽ കാലാനുസൃത മാറ്റങ്ങൾ വരുത്തുന്നുവെന്ന പേരിൽ തിരക്കിട്ടു നടപ്പാക്കിയ ഭേദഗതികളിൽ പലതും അവ്യക്തവും സംശയം ജനിപ്പിക്കുന്നതുമാണ്. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അധികാര പരിധിക്കുള്ളിൽ നിന്ന് ആവശ്യമായ ഇടപെടൽ നടത്തും.