bjp

കൊച്ചി: എൻ.സി.പി (ശരദ് പവാർ വിഭാഗം) സംസ്ഥാന സമിതി അംഗവും മുൻ പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാനുമായ കെ.ജി. രാജൻ, ദേശീയ സമിതി അംഗം അഡ്വ. സി.ജെ. ജോയ്, മുൻ ജില്ലാ സെക്രട്ടറി ടി.കെ. സജീവൻ. ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി കെ.ജി. രാജേഷ് തുടങ്ങി നൂറോളം നേതാക്കളും പ്രവർത്തകരും ബി.ജെ.പി യിൽ ചേരുന്നു.
ജില്ലാ ഓഫീസിൽ ഇന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന ലയനസമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.എൻ. രാധാകൃഷ്ണൻ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു തുടങ്ങിയവർ സംസാരിക്കും.