auro

കൊച്ചി: എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. തൃപ്പൂണിത്തുറ സ്റ്റാച്ചു ജംഗ്ഷനിൽ നടന്ന യോഗത്തിൽ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എ.എൻ. സന്തോഷ് ഓട്ടോറിക്ഷ ഡ്രൈവർ കെ.കെ. ബിനീഷിൽ നിന്ന് മെമ്പർഷിപ്പ് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ഐ.എ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി. ഹാരീഷ്, വിജയപുരുഷൻ, കെ.എ. ജോയി എന്നിവർ സംസാരിച്ചു.