ആലുവ: 15ാമത് സേവന ഓപ്പൺ സ്‌റ്റേറ്റ് ചെസ് ടൂർണമെന്റ് ഫെബ്രുവരി നാലിന് രാവിലെ ഒമ്പത് മുതൽ ആലുവ എടത്തല അൽ അമീൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.

വിജയിക്ക് എ.പി. വർക്കി മെമ്മോറിയൽ റോളിംഗ് ട്രോഫിയും എൻ.എസ്. നൈന സ്മാരക 7500 രൂപ ക്യാഷ് അവാർഡും നൽകും. രണ്ടാം സ്ഥാനത്തിന് 4000 രൂപയുടെ വിജയൻ സൂര്യമംഗലം സ്മാരക ക്യാഷ് അവാർഡും ലഭിക്കും. എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ ആദ്യ അഞ്ച് സ്ഥാനക്കാർക്ക് പ്രത്യേക സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ഉണ്ടാകും. രജിസ്‌ട്രേഷനും മറ്റുവിവരങ്ങൾക്കും സേവന ലൈബ്രറി നൊച്ചിമ, ആലുവ. ഫോൺ: 9847000031, 9447158630.