ആലുവ: ഭാരതീയ പോസ്റ്റൽ എംപ്ലോയീസ് ഫെഡറേഷന്റെയും നാഷണൽ ഗവ. എംപ്ലോയീസ് കോൺഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ആലുവ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ ജില്ലാ ജോയിന്റ് സെക്രട്ടറി രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബി.പി.ഇ.എഫ് ഡിവിഷണൽ സെക്രട്ടറി പി.ആർ. ഷിജു അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് ജയപ്രകാശ്, ശ്രീജേഷ് ശ്രീകുമാർ, ഷിബു, സജിത്ത് ബോൾഗാട്ടി, പ്രശാന്ത് ജി. നായർ, സരുൺ പി. മുരളി എന്നിവർ സംസാരിച്ചു. എട്ടാം ശമ്പള കമ്മീഷൻ ഉടൻ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ആലുവ സൂപ്രണ്ട് ഓഫീസിൽ നിവേദനവും നൽകി.