ആലുവ: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ആലുവ താലൂക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂനിയർ റെഡ്‌ക്രോസിലെ ആലുവ ഉപജില്ലയിലെ കുട്ടികൾക്കായി സാന്ത്വന പരിചരണം, പ്രഥമ ശുശ്രുഷ, സൈബർ കുറ്റകൃത്യങ്ങൾ എന്നീ വിഷയങ്ങളിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.

അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് വി.കെ. അബ്ദുൾറഹിം ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് ചെയർമാൻ ഡോ.സി.എം. ഹൈദ്രാലി അദ്ധ്യക്ഷത വഹിച്ചു. ഇ.എ. ഷബീർ, അനിൽരാജ്, ഇ.എ. അബുബക്കർ, സബാഹ് ആലുവ തുടങ്ങിയവർ സംസാരിച്ചു. ഡോ.എ.കെ. റഫീക്ക്, ഡോ. എം.എ. സജിത്ത്, ഡോ. ശ്രീലക്ഷ്മി, അമ്മു ചന്ദ്രൻ, അക്ബർ അലി, റിനിൽ വർഗീസ്, പി.എം. തൽഹത്ത് എന്നിവർ ക്ലാസെടുത്തു.