നെടുമ്പാശേരി: അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് മേയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ആഘോഷം. നാളെ രാവിലെ ഒമ്പതിന് രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ഭക്തിസമ്മേളനം നടക്കും. അയോദ്ധ്യ ചരിത്രത്തെ കുറിച്ച് പ്രഭാഷണവുമുണ്ടാകും. തുടർന്ന് ശ്രീരാമപൂജ, നാമജപം, ആരതി അർപ്പണം. പ്രാണപ്രതിഷ്ഠാ ചടങ്ങ് തത്സമയ സംപ്രേക്ഷണം ചെയ്യും. അന്നദാനം, വൈകീട്ട് 6.30ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച എന്നിവയും നടക്കും. ആലുവ തുരുത്തുമ്മൽ വീരഭദ്രകാളി ക്ഷേത്രത്തിലും അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളുണ്ട്. തത്സമയ വീഡിയോയും പ്രദർശിപ്പിക്കും.