
ആലുവ: സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്ന് കേരള ട്രാൻസ്‌പോർട്ട് എംപ്ളോയിസ് സംഘ് (ബി.എം എസ്) വെസ്റ്റ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ബസുകൾ അനുവദിക്കുക, ശമ്പളം കൃത്യമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
സംസ്ഥാന സെക്രട്ടറി എം.ആർ. രമേശ് കുമാർ ഉദ്ഘാടനം ചെയ്തു. പി.കെ. ബൈജു, സതി കുമാർ, ധനിഷ് നിറിക്കോട്, എം.പി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എം.പി. പ്രദീപ് കുമാർ (പ്രസിഡന്റ്), ജി. മുരളി കൃഷ്ണൻ (വർക്കിംഗ് പ്രസിഡന്റ്),
എൻ.ആർ. അനൂപ് (സെക്രട്ടറി), കെ.എസ്. സബിൻ, (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.