ആലങ്ങാട്: പെരിയാർവാലി വരാപ്പുഴ ബ്രാഞ്ച് കനാൽ തകരാറുകൾ പരിഹരിച്ച് കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും കൃഷിക്കുള്ള തടസം നീക്കണമെന്നും കർഷക കോൺഗ്രസ്‌ ആലങ്ങാട് മണ്ഡലം യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. എ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ആലങ്ങാട് മണ്ഡലം പ്രസിഡന്റ് ജോഷി പേരെപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. പോൾ, മുഹമ്മദ്‌ നിലയിടത്ത്, സുനിൽ തിരുവാല്ലൂർ, ലിയാക്കത്തലി മൂപ്പൻ, പി.എസ്. സുബൈർഖാൻ, പി.കെ. സുരേഷ് ബാബു, സന്തോഷ്‌ പി. അഗസ്റ്റിൻ, റെജു മെൻഡസ്, പി.എസ്. അനിൽ, അഡ്വ. കെ.കെ. അബ്ദുൽ റഷീദ്, ബഷീർ പുന്നൂത്തറ തുടങ്ങിയവർ സംസാരിച്ചു.